കൊച്ചി: കേരളാതീരത്ത് തീപിടിച്ച വാന്‍ ഹായി 503 കപ്പലിലെ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ ചെരിയാന്‍ തുടങ്ങി.നിലവില്‍ 10 ഡിഗ്രിയാണ് കപ്പല്‍ ചെരിഞ്ഞിട്ടുള്ളത്.

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതിനിടെ, തീപിടിത്തമുണ്ടായ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടൈനറുകള്‍ അടക്കമുള്ളവ – തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് – കൊച്ചി തീരങ്ങളില്‍ ജാഗ്രത വേണം. കണ്ടെയ്‌നറുകള്‍ മൂന്ന് ദിവസം കടലിലൂടെ ഒഴുകാന്‍സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് എത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *