
കുന്ദമംഗലം :ഹെവെൻസ് പ്രീ സ്കൂൾ കുന്ദമംഗലം പ്രവേശനോത്സവം യെസ് അക്കാദമി ജനറൽ മാനേജർ നിസ്തർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. നഷ്വ ഫാത്തിമ ഖിറാഅ ത്ത് നടത്തി.മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ എം. കെ. സുബൈർ, സ്കൂൾ പി. ടി. എ. പ്രസിഡന്റ്. മുഹമ്മദ് ഡാനിഷ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റംസി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.