
എസ്.ഐ.ഒ പ്രതിഷേധിച്ചത് വംശഹത്യയെ കൈകോർക്കുന്ന
ടാറ്റയുടെ വസ്ത്രനിര്‍മ്മാണ ശൃഖലയായ സുഡിയോക്കെതിരെയും കോർപ്പറേറ്റ് പ്രവണതക്കെതിരെയുമാണ്അതിനെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നത് സംഘ്പരിവാർ ആണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.അബ്ദുൽ വാഹിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എസ്.ഐ.ഒ ദേശവിരുദ്ധമായ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല.
പലസ്തീന് കാലാകാലങ്ങളായി പിന്തുണ അർപ്പിക്കുന്നത് ഇന്ത്യയുടെ ദേശീയ നയമാണ്.
ഗാസക്ക് ഐക്യദാർഢ്യവുമായി നടക്കുന്ന ഗ്ലോബൽ മാർച്ചിന് എസ്.ഐ.ഒ പിന്തുണ നൽകും.പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാനു തീരുമാനിച്ചു. ഐക്യദാർഢ്യ പരിപാടി ഏരിയ തലങ്ങളിൽ പലസ്തീൻ ജനത നേരിടുന്നത് വലിയ അനീതി,സർഗാത്മക സമരങ്ങളും പ്രതിഷേധങ്ങളും നടത്തും.