കാസര്‍ഗോഡ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് മണിക്കൂറിന്റെ ഇടവേളയിലാണ് അപകടങ്ങള്‍ നടന്നത്. മൊഗ്രാല്‍ സ്വദേശി ഉമേശന്‍, മഞ്ചേശ്വരം കീര്‍ത്തേശ്വര സ്വദേശി മനീഷ് എന്നിവരാണ് മരിച്ചത്.
വൈകുന്നേരം 6.30 നാണ് ഉമേശന്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. പിന്നീട് രാത്രി 8.45 ഓടെ ഭിന്നശേഷിക്കാരനായ മനീഷ് അപകടത്തില്‍പ്പെട്ടു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മനീഷിനെ ട്രെയിന്‍ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.
രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മഞ്ചേശ്വരം പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
