കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്.കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.മാറ്റമുള്ള ട്രെയിനുകൾ19577 – തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു.22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020