പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുക്കാൻ ഫർഹാൻ അക്തർ. ജീ ലേ സരാ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. റോഡ് മൂവികളായ ദില്‍ ചാഹ്‌തേ ഹെ, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എക്‌സല്‍ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
https://www.textise.net/showText.aspx?strURL=https%3A%2F%2Fwww.instagram.com%2Fp%2FCSYdA0EgzG9%2F%3Futm_source%3Dig_embed%26utm_campaign%3Dloading
മുന്‍ ചിത്രങ്ങളില്‍ മൂന്ന് ആണ്‍സുഹൃത്തുക്കളായിരുന്നു പ്രധാന കഥാപാത്രങ്ങളായതെങ്കില്‍ ജീ ലേ സരായില്‍ സ്ത്രീ സൗഹൃദത്തിലൂന്നിയാകും കഥയുടെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലനങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റർ.
We are super – duper excited for this new journey to begin 🛣️🚘💃@priyankachopra #KatrinaKaif @aliaa08 @FarOutAkhtar #ZoyaAkhtar @kagtireema @ritesh_sid @excelmovies @tigerbabyfilms @chaimettoast pic.twitter.com/2UAciKV3Yz
— Team Priyanka Chopra Jonas (@TeamPriyanka) August 10, 2021
ഫർഹാൻ അക്തറിന് പുറമെ സോയ അക്തർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവരും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തറിന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവ് കൂടെയാണ് ചിത്രം. ഡോൺ 2വാണ് ഫർഹാൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തിനൊപ്പം സോയ അക്തറും റീമ കട്ട്ഗിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് പദ്ധതി.