ഇന്ദ്രൻസിന്റെ 341മത്തെ സിനിമയായ ‘ഹോം’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ചിത്രം ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 19ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ് ഹോമെന്നും വിജയ് ബാബു പറഞ്ഞു .

. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് റോജിന്‍ തോമസാണ് . നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ചിലാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. വളരെ ഫീല്‍ ഗുഡ് ആയ ഒരു സിനിമയായിരിക്കും ഹോം എന്ന് ചിത്രത്തിന്റെ ടീസറില്‍ നിന്ന് വ്യക്തമാണ്. ഒരു നിഷ്‌കളങ്കനായ മനുഷ്യന്റെ വാര്‍ദ്ധക്യ സമയത്ത് ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനം , എന്നാൽ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *