ലോകമെമ്പാടുമാരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർക്ക് കിട്ടുന്ന സ്വീകാര്യതയും ഇത് വ്യക്തമാക്കുന്നുണ്ട്. ഏറെ ആവേശത്തിനൊടുവിൽ ഇന്നാണ് സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
രജനികാന്തിന്റെ ‘ജയിലർ’ തിയറ്ററുകളിൽ പോസിറ്റീവ് റിവ്യൂകളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.അതിടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ജയിലർ കാണാൻ ജപ്പാനിൽ നിന്നെത്തിയ ദമ്പതികളുടെ വാർത്തയാണ്.ജാപ്പനീസ് ദമ്പതികൾ രജനികാന്തിന്റെ ചിത്രം തിയേറ്ററിൽ കണ്ടതിന്റെ ആവേശം മറ്റ് ആരാധകരുമായി പങ്കിടുന്ന വീഡിയോ വാർത്താ ഏജൻസി പിടിഐ ട്വിറ്ററിൽ പങ്കിട്ടു.ജപ്പാനിൽ നിന്ന് ചിത്രം കാണാനായി ചെന്നൈയിലേക്ക് എത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ യസുദ ഹിഡെതോഷി പറഞ്ഞു.
