കൊച്ചി∙ നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് നടപടിക്ക് ഹൈക്കോടതി സ്റ്റേ. എൻഎസ്എസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിസന്റ് എം. സംഗീത്കുമാറാണ് കോടതിയെ സമീപിച്ചത്.

അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചായിരുന്നു കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം താലൂക്ക് യൂണിയനാണ് നാമജപഘോഷയാത്ര നടത്തിയത്. ഘോഷയാത്ര സമാധാനപരമായിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും എൻഎസ്എസ് വ്യക്താക്കി.

Leave a Reply

Your email address will not be published. Required fields are marked *