കാസർഗോഡ് : സവർക്കർ വിവാദത്തിന് പിന്നാലെ കാസർഗോഡ് വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ ബിജെപി പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎൽഎ അശ്വിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. ഇതോടെ മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് അധ്യാപകരും ലീഗ് പ്രവർത്തകരും രംഗത്തെത്തി. ഇതോടെ ലീഗ് പ്രവർത്തകരും ബിജെപി പ്രവർത്തകരും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇറങ്ങാനാകില്ലെന്ന് ബിജെപി നേതാക്കൾ മറുപടി നൽകി. ബിജെപി പ്രവർത്തകർ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയതോടെ പോലീസ് ബലം പ്രയോഗിക്കാൻ ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *