സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി സിരുതൈ ശിവം സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സണ്‍പിക്‌ചേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *