രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം തുറമുഖം ഡിസംബർ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവത്തകർ ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. ഫിലിം ചേംബർ റിലീസിന് അനുമതി നൽകിയതിനെ തുടർന്നാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചത്.

നേരത്തെ ചിത്രം മെയ് 13ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.

1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്.

നിവിനെ കൂടാതെ ബിജുമേനോന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *