തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്ന് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴിലാണ് പ്രശാന്തിന്റെ ചോദ്യം. ”സഖാവ് മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ ബ്രോ?” എന്ന് ഒരാള്‍? കമന്റ് ചെയ്തപ്പോള്‍ ‘who is that?’ എന്നായിരുന്നു മറുചോദ്യം.
താന്‍ ഫിഷറീസ് മന്ത്രിയായിരിക്കെ 2021 ഫെബ്രുവരിയില്‍ ചെന്നിത്തലയും പ്രശാന്തും ചേര്‍ന്ന് തനിക്കും സര്‍ക്കാറിനുമെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മ നേരത്തെ ആരോപിച്ചത്. രമേശ് ചെന്നിത്തലക്കും യു.ഡി.എഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐ.എ.എസ് വീണ്ടും വില്ലന്‍ റോളില്‍ എത്തിയിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു.