തൃശൂര്‍: ചേലക്കരയില്‍ നാളെ കൊട്ടിക്കലാശം നടക്കാനിരിക്കെ വീടുകള്‍ കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് സ്ലിപ് വിതരണം നടക്കുന്നത്. കൊണ്ടാഴിയിലെ എല്‍ഡിഎഫ് റാലിയില്‍ സര്‍ക്കാറിന്റെ വികസന നേട്ടങ്ങളില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ റാലികള്‍ തുടരുകയാണ്. ക്ഷേമ പെന്‍ഷന്റെ കുടിശിക രണ്ടു വര്‍ഷത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വടക്കാഞ്ചേരിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയും ചര്‍ച്ചയാക്കി.

വൈകിട്ട് നടക്കുന്ന റാലി ശക്തി പ്രകടനമാക്കാനാണ് യുഡിഎഫിന്റെ ശ്രമം. നാളെ കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.

Leave a Reply

Your email address will not be published. Required fields are marked *