കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പരീക്ഷാ അനുമതി തേടിയുള്ള ഹർജി നാളെ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്ന തീയതിയാണ് നാളെ നിശ്ചയിക്കുക. ഈയാഴ്ച തന്നെ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്യഷ്ണൻ വ്യക്തമാക്കി. സുപ്രീം കോടതി നിർദേശ പ്രകാരമാണ് വിദ്യാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി നൽകിയത്.

പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ആവശ്യം. നാടകാവതരണത്തെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമായി തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഹർജിക്കാരുടെ വാദം. ഒരേ സംഭവത്തിൽ രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമെന്നും വിദ്യാർഥികൾ പറഞ്ഞു. കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പരീക്ഷാ അനുമതി തേടിയുള്ള ഹർജി നാളെ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്ന തീയതിയാണ് നാളെ നിശ്ചയിക്കുക. ഈയാഴ്ച തന്നെ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്യഷ്ണൻ വ്യക്തമാക്കി. സുപ്രീം കോടതി നിർദേശ പ്രകാരമാണ് വിദ്യാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി നൽകിയത്.

പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ആവശ്യം. നാടകാവതരണത്തെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമായി തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഹർജിക്കാരുടെ വാദം. ഒരേ സംഭവത്തിൽ രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമെന്നും വിദ്യാർഥികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *