ജീവിക്കാൻ പാടുപെടുന്ന ജനതക്കുമേൽ സർക്കാരിന്റെ ഷോക്കടിയായി മാറിയ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KSEB ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട് ഇ പി ഉമർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. കെട്ടിട നികുതിയും മറ്റു നികുതികളും കുത്തനെ കൂട്ടിയതും ആവശ്യസാധന വില ക്രമാതീതമായി വർധിക്കുകയും ചെയ്ത വർത്തമാന കാലത്ത് വൈദ്യുതി നിരക്കും കൂട്ടിയത് അന്യായവും ജനദ്രോഹപരവുമാണ്, ഇതിന് ജനം വൈകാതെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.സുബൈർ കുന്ദമംഗലം, എം പി അബൂബക്കർ, അബ്ദുൽ ഖാദർ പതിമംഗലം, എം എ സുമയ്യ എന്നിവർ സംസാരിച്ചു.എം സി അബ്ദുൽ മജീദ്, കെ സി സലിം, ഇ അമീൻ, കാസിം പടനിലം, പി പി മജീദ് എന്നിവർ നേതൃത്വം നൽകി.ജോയിന്റ് സെക്രട്ടറി എം പി അഫ്സൽ സ്വാഗതവും സെക്രട്ടറി കെ കെ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *