ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജില്‍ ഇന്നലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.വധ ശ്രമത്തിനും സംഘം ചേര്‍ന്നതിനും ജെറിന്‍ ജോജോക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ധീരജ് രാജേന്ദ്രന്‍റെ സംസ്കാരത്തിനായി എട്ടു സെന്റ് ഭൂമി സിപിഎം വിലയ്ക്കു വാങ്ങി. വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും.ഇന്ന് വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *