ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് സമിതി നിയോഗിച്ചു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *