കുന്ദമംഗലം: കുന്ദമംഗലത്തെ പരിസരപ്രദേശങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും കുന്ദമംഗലം പോലീസിന്റെ പിടിയില്‍. എടവണ്ണ കിഴക്കേതല പുത്തന്‍വീട്ടില്‍ ഷെരീഫിന്റെ മകന്‍ വഫീദ് ടി വി (24), മുള്ളന്‍പാറ കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ ഉമ്മറിന്റെ മകന്‍ ജുനൈദ് എന്നിവരാണ് പിടിയിലായത്. ലോറി കസ്റ്റഡിയിലെടുത്തു.

കുന്ദമംഗലത്തിന്റെ പരിസരപ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ പോലീസ് കര്‍ശന പരിശോധനകള്‍ ആരംഭിച്ചിരുന്നു.അര്‍ദ്ധരാത്രി മാലിന്യനും ശേഖരിച്ച് തള്ളാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും പോലീസ് പിടിയിലായത് കെട്ടാങ്ങില്‍ ഭാഗത്ത് നിന്നാണ്. പോലീസിനെ കണ്ടപാടെ നിര്‍ത്താതെ ഓടിച്ചു പോയ വാഹനം എസ്ഐയും സംഘവും പിന്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം 5 പോലീസിന്റെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ച് ബ്ലോക്ക് ചെയ്തു പിടികൂടുകയായിരുന്നു. കുന്ദമംഗലം എസ് ഐ ഗിരീഷ് കുമാര്‍, ഡ്രൈവര്‍ ഷെമീര്‍, സുരേഷ് കുമാര്‍, കണ്‍ട്രോള്‍ റൂം 5 പോലീസ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്. കുന്ദമംഗലം ഭാഗത്തെ പരിസരപ്രദേശങ്ങളിലുള്ള സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് പൊയ്യയില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തള്ളാനായിരുന്നു ഇവരുടെ ശ്രമം എന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞു. പ്രദേശത്തെ ചില ആളുകളുടെ സഹായത്തോടുകൂടിയാണ് പ്രതികള്‍ മാലിന്യം പ്രദേശത്ത് തള്ളുന്നതെന്ന് പോലീസ് പറഞ്ഞു. കുന്ദമംഗലം പോലീസ് പ്രതികളുടെ മെഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിനും അന്വേഷണം നടത്തിവരികയാണ്.

പൊയ്യയില്‍ നിരന്തരം കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഡ്രൈവറും ക്ലീനറും കുന്ദമംഗലം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫറോക്ക് ഇടക്കാട്ടില്‍ കുന്നത്തു മുട്ട വീടില്‍ അബ്ദുല്‍ മനാഫ് കെ (38), മലപ്പുറം വാഴയൂര്‍ കുളത്തില്‍ പുതുക്കുടി ഹൗസില്‍ മുഹമ്മദ് അജ്മല്‍ കെ പി (26) എന്നിവരാണ് അന്ന് പിടിയിലായത്. രാത്രിയില്‍ വീണ്ടും പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിക്കുമ്പോള്‍ കുന്ദമംഗലം പോലീസ് പ്രതികളെ പിടികൂടിയത്. കുന്ദമംഗലം പോലീസിന്റെ ഇടപെടല്‍ മൂലം പുലര്‍ച്ചെ 3 30 മണിയോടെയാണ് പ്രതികളെ പിടികൂടിയത്. മാലിന്യം കേറ്റിയ ടാങ്കര്‍ ലോറി കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മനത്താനത്ത് താഴം എന്ന സ്ഥലത്ത് ഓവുചാലിലേക്ക് മാലിന്യം തളളാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പ്രതികളെയും വാഹനവും പിടികൂടിയത്. കുന്ദമംഗലം എസ് ഐ ഉമ്മര്‍ ടി കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയിരുന്നത്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പൊയ്യയില്‍ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു എന്നാല്‍ ഇതിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കക്കൂസ് മാലിന്യംകയറ്റാന്‍ എത്തിയ ലോറിശ്രദ്ധയില്‍പ്പെടുന്നത് പോലീസിനെ കണ്ടപാടെ അപകടം വരുത്തുന്ന വിധത്തില്‍ വാഹനം ഓടിച്ചു പോവുകയായിരുന്നു മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശികളാണ് ഇന്ന് പിടിയിലായവര്‍ സ്ഥിരമായി ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തട്ടാര്‍ ഉണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യല്‍ ഇവര്‍ വ്യക്തമാക്കിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു. നിരാഹാരം വരെ പ്രദേശത്ത് ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് കുന്ദനംഗലം പോലീസും പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് പ്രദേശത്ത് നടത്തിയിരുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഭാഗത്തുള്ള ചില ഹോട്ടലുകള്‍, മറ്റ് ചിലഹോസ്റ്റലുകള്‍ ലോഡ്ജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കുന്ദമംഗലം പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട തോടുകളിലും ജലാശയങ്ങളിലേക്കും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും മറ്റും രാത്രിയുടെ മറവില്‍ ഇവര്‍ മാലിന്യം തള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *