അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി കര്‍ണാടകയിലെ ഹിജാബ് വിലക്ക്. കര്‍ണാടകയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു.ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്ലീം വിദ്യാര്‍ഥിനികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെയാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീൽ പോള്‍ പോഗ്‌ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *