ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവുകൾ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിലാണ് ഇളവു തേടിയത്.തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്മാൻ സഹദിനും കോഴിക്കോട് സ്വദേശിനി ട്രാൻസ് വുമൺ സിയയ്ക്കും കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ കുഞ്ഞു പിറന്നത്. സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും പേരുകൾ രേഖപ്പെടുത്തണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളേജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ടിനും ശനിയാഴ്ച നിവേദനം നല്‍കുമെന്ന് സിയ പറഞ്ഞു.സഹദിനും കുഞ്ഞിനും എല്ലാവിധ പരിചരണവും മരുന്നും സൗജന്യമായി കിട്ടുന്നുണ്ട്. ഇതുവരെ കൂടെനിന്ന ആശുപത്രിയധികൃതരും ആരോഗ്യമന്ത്രിയും ഇക്കാര്യത്തിലും കൂടെയുണ്ടാകുമെന്ന് കരുതുന്നു” -സിയ പറഞ്ഞു.സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയക്കും ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ പെണ്‍കുഞ്ഞ് പിറന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലാണെങ്കിലും ജീവശാസ്ത്രപരമായ മാറ്റം ഇരുവരും പൂര്‍ണമായി നടത്തിയിരുന്നില്ല. മൂന്നുവര്‍ഷംമുമ്പാണ് ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാനുള്ള തയ്യാറെടുപ്പിലായിരുന്നു.മാറിടം മുറിച്ചുമാറ്റിയെങ്കിലും ഗര്‍ഭപാത്രം നീക്കിയിരുന്നില്ല. സ്ത്രീയാവാന്‍ സിയ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയിരുന്നില്ല
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
