വന്യമൃഗ വിഷയങ്ങൾ സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി ആക്രമണത്തിൽ എന്ത് നടപടിയാണ് നാളിതുവരെ എടുത്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരാഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സെക്ടറിയോടും വയനാട് ജില്ല കളക്ടറോടും 8 ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ ഉത്തരവിൽ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ആയിരത്തിലധികം മനുഷ്യജീവനുകൾ 10 വർഷത്തിനുള്ളിൽ കേരളത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ധനസഹായവും സുരക്ഷയും ഇതുവരെ കൃത്യമായി നടപ്പിലാക്കാൻ മാറി മാറി വരുന്ന സർക്കാരിനായിട്ടില്ല. ഈ വിഷയത്തിൽ വനപാലകാരും തികഞ്ഞ അലംഭാവമാണ് കാണിക്കന്നത്.ജീവനും സ്വത്തിനുമാണ് ആദ്യം സുരക്ഷ ഒരുക്കേണ്ടത് രണ്ടാമത് ആയിട്ടാണ് വന്യമൃഗങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *