
ഹൈക്കോടതി ഉത്തരവ് പ്രകാരം പേരാമ്പ്ര ചാലിക്കരയിൽ പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ എത്തിയപ്പോൾ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിഷേധത്തിനിടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം. ഇന്ന് രാവിലെ 10 മണിയോടെയാണ് ചാലിക്കര പ്രദേശവാസികൾ ടവർ നിർമാണം തടയാനെത്തിയത്. കഴിഞ്ഞ 3 തവണയും സമാനമായ രീതിയിൽ നിർമാണ കമ്പനി ടവർ നിർമിക്കാൻ എത്തിയപ്പോഴും നാട്ടുകാർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് കമ്പനി കോടതിയെ സമീപിക്കുകയും അനുമതി വാങ്ങുകയും ചെയ്തു. അനുമതിയോടെ പൊലീസ് സംരക്ഷണയിൽ ടവർ നിർമിക്കാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.