അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ , പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 7994926081
ഗതാഗത നിയന്ത്രണം
പിഎംജി- പാറ്റൂര്‍ റോഡില്‍ , മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തമ്പുരാന്‍മുക്ക് വരെയും, മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ വടയ്ക്കാട് ജംഗ്ഷന്‍ വരെയും ഓടയുടേയും കള്‍വേര്‍ട്ടിന്റെയും പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 12) ഒരു മാസത്തേക്ക് മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍
തമ്പുരാന്‍മുക്ക് വരെയുള്ള ഭാഗത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു
തെരുവത്ത്കടവ്- കാരാട്ടുപാറ റോഡിന്റെ എഫ്ഡിആര്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ ഇന്ന് (ഫെബ്രവരി 12) മുതല്‍ പ്രവൃത്തി തീരുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ വിവിധ കോഴ്സുകള്‍
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോപ്രെണര്‍ഷിപ്പ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182.
ടെണ്ടര്‍
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വനിത ഫിറ്റ്നെസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള, ജിഎസ്ടി ഉള്ള സ്ഥാപനങ്ങള്‍ /വ്യക്തികള്‍/ സര്‍ക്കാര്‍/ അക്രെഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് മുദ്രവെച്ച മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 24 ഉച്ച രണ്ട് മണി. 2.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495-2966305, 9497658860.
എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 709/2023) തസ്തികയിലേക്ക് 2024 ഡിസംബര്‍ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള (ഒന്നാം ഘട്ടം) അഭിമുഖം ഫെബ്രുവരി 12,13, 14 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ച 12 വരെ കേരള പി എസ് സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തീയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോറം (Appendix-28) പി എസ് സി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.