കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ ഡ്രസ് മാറുന്ന മുറിയില്‍ ഒളികാമറ വെച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെ ഗാന്ധിനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *