കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 185 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8745 ആയി ഉയര്‍ന്നു. പവന്റെ വിലയില്‍ 1480 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായാണ് വര്‍ധിച്ചത്. റെക്കോഡ് വില വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്.
ലോകവിപണിയിലും സ്വര്‍ണത്തിന് വന്‍ വില വര്‍ധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണത്തിന് വ്യാഴാഴ്ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകള്‍ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വര്‍ണത്തിന് ഗുണമാവുകയാണ്.