‘RRR’ന്റെ മികച്ച വിജയത്തിന് ശേഷം സംവിധായകന്‍ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകും. ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ ജോണറിലുള്ള സിനിമയാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ഈ വര്‍ഷം മറ്റൊരു സിനിമയുടെ തിരക്കിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്.
അതിനാല്‍ അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് രാജമൗലി ആലോചിക്കുന്നത് എന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *