തളിപ്പറമ്പ്: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു. രണ്ട് മരണം. മരിച്ചത് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍. കണ്ണപുരം കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്.

ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ബന്ധുക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *