തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തല്‍. സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.
റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തല്‍. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണ്.
കവര്‍ച്ചയ്ക്ക് പിന്നില്‍ ക്ഷേത്രവുമായി ബന്ധപെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ വച്ചിരുന്ന 13.5 പവന്‍ സ്വര്‍ണം മോഷണം പോയത്. ക്ഷേത്രകവാടം നിര്‍മിക്കാനായി സംഭാവന ലഭിച്ച സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.