കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കെ കരുണാകന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്. കെ കരുണാകരന്റെ ഓര്‍മ്മ കരുത്തുപകരുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. സഹഭാരവാഹികളായ എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പമാണ് എത്തിയത്.ഉമ്മന്‍ചാണ്ടിയുടെ കല്ലറയും ഇന്ന് സന്ദര്‍ശിക്കും. ചുമതലയേല്‍ക്കും മുമ്പ് കോണ്‍ഗ്രസിന്റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂരില്‍ കെ സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിന്‍ഗാമിയായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് . കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായി സണ്ണി ജോസഫിനെ മാറ്റാനും പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും മുന്‍കൈയെടുത്തത് സുധാകരനായിരുന്നു.