കുന്ദമംഗലം: അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍.ഐ.ടി ഡയരക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പൊതുജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് ഈ റോഡ് പിടിച്ചെടുക്കാനുള്ള എന്‍ ഐ റ്റി യുടെ ശ്രമം കുടുതല്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ ജനവിരുദ്ധമായ ഈ തീരുമാനത്തില്‍ നിന്ന് എന്‍ ഐ ടി പിന്‍മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും നിവേദനത്തില്‍ പറയുന്നു. എന്‍ ഐ ടി ഡയറക്ടര്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ ഉള്‍പ്പെടെ ചെന്നപ്പോള്‍ ഗൈറ്റില്‍ തടയുകയും കാമ്പസിനകത്തെക്ക് കടത്തിവിടാതെ ഡയരക്ടറെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധവുമായി മെമ്പര്‍മാര്‍ ഗൈറ്റിന് മുമ്പില്‍ നില്‍ക്കുകയും കുന്ദമംഗലം പോലിസ് ഇടപെടാണ് ഡയരക്ടറെ കാണാനുള്ള അവസരം ഒരുക്കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും ഒരു തരത്തിലും പിന്നോട്ടില്ല എന്ന നിലപാടിലാണ് ഡയരക്ടര്‍ എന്നാല്‍ എന്ത് വില കൊടുത്തും ഇത് നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ആക്ഷന്‍ കമ്മറ്റിയും പഞ്ചായത്ത് ഭരണസമിതിയും .

പ്രസിഡണ്ട് ഓലിക്കല്‍ ഗഫൂര്‍ ,വൈസ് പ്രസിഡണ്ട് സുഷമ, ചെയര്‍മാന്‍മാരായ പുഷ്പ്പ, സിദ്ധിഖ്, റീന മെമ്പര്‍മാരായ അബ്ദുറഹിമാന്‍, പി.കെ ഹഖീം മാസ്റ്റര്‍, എം.കെ അജീഷ്, മൊയ്തു പീടികക്കണ്ടി, റഫീഖ് ,ജയപ്രകാശ്, ശിവദാസന്‍, വിശ്വന്‍, സതിദേവി, ഷീസ, ഫസീല, പ്രസീന, ചന്ദ്രമതി, വിദ്യുത് ലത, സബിത, പ്രീതി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം സമര്‍പ്പിക്കാന്‍ പോയത്.

Leave a Reply

Your email address will not be published. Required fields are marked *