സിപിഐ നേതാവ് ഇ.എസ്.ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന എക്‌സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ഇ.എസ് ബിജിമോള്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലെ ക്ഷണിതാവാണ് മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍.
ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോള്‍ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഒരു ഭാഗത്ത് ബിജിമോളുടെ ഭര്‍ത്താവിന്റെ പേരായിരുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് ഭര്‍ത്താവിന്റെ പേര് ഉയര്‍ന്നുവന്നതില്‍ ബിജിമോള്‍ക്ക് പങ്കില്ലെന്നാണ് എക്സിക്യൂട്ടീവ് വിലയിരുത്തിയത്. എന്നാല്‍ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ പാര്‍ട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജിമോള്‍ക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയത്. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.