സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പ്ലാസ്റ്റിക് പെല്ലെറ്റ് മലിനീകരണ പ്രതികരണ മര്‍ഗ്ഗരേഖ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ധനകാര്യ മന്ത്രി ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.

MSC ELSA 3 ചരക്കുകപ്പല്‍ അപകടത്തില്‍ കേരളതീരത്തു പ്ലാസ്റ്റിക് പെല്ലറ്റുകള്‍ അടിഞ്ഞുകൂടിയ സാഹചര്യത്തിലാണ് ITOPF, International Tanker Owners Pollution Federation Limited തയ്യാറാക്കിയ പുസ്തകം മലയാളത്തിലേക്ക് കേരളത്തിലെ സാഹചര്യം കൂടെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് പെല്ലറ്റുകളുടെ ശേഖരണം, നിര്‍മാര്‍ജനം എന്നിവ എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ ആണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പല രാജ്യങ്ങളിലും ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, മെംബര്‍ ഡോ. ജോയ് ഇളമണ്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *