കോഴിക്കോട്: വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലെ ലീഗ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.
മാമുണ്ടേരിയിലെ ഇടവഴിയില്‍ ക്ലീന്‍ ചെയ്യുന്നതിനിടെയാണ് ബോംബുകള്‍ കണ്ടത്. വളയം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
