കോഴിക്കോട്: മാവൂരില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. പാലക്കാട് നിന്നും പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസിന് നേരെ പ്രതികള്‍ തോക്ക് ചൂണ്ടുകയും പന്നി പടക്കം എറിയുകയും ചെയ്തു. പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആട് ഷെമീറും സംഘവുമാണ് പൊലീസിനെ ആക്രമിച്ചത്. പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കി. രണ്ട് പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാല് പ്രതികളാണ് മാവൂരില്‍ ഒളിവില്‍ താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *