സിനിമാ തിയറ്റർ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്.സിനിമ മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിളിച്ച അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് സംഘടന ഈ കാര്യം പറഞ്ഞത്. തിയറ്ററുകൾ തുറക്കുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.

തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ലെന്നും, ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് അറിയിച്ചിരുന്നു.

ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഫിയോക് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *