മുന്‍ വിദേശകാര്യമന്ത്രി കെ നട്വര്‍ സിംഗ് (95) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു 2004ലെ യുപിഎ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു.
ഐഎസ്എഫ് ഓഫിസറായി കരിയര്‍ ആരംഭിച്ച അദ്ദേഹം 1984ല്‍ രാജസ്ഥാനിലെ ഭാരത്പുര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ച് ആദ്യമായി ലോക്സഭാ എംപിയാകുന്നത്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ അദ്ദേഹം സഹമന്ത്രിയായി. അന്നുമുതല്‍ ഇന്ത്യയുടെ വിദേശകാര്യ ബന്ധങ്ങളിലും നയതന്ത്ര ചരിത്രത്തിലും ഒഴിച്ചുകൂടാനാകാത്ത പേരായി നട്വര്‍ സിങിന്റെ പേര് മാറി.