വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണ്, ഒപ്പം പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി.
2018 മുതല്‍ അപകടമേഖയില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തി. ഇക്കാലയളവില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായിട്ടുണ്ട്. ചൂരല്‍മല, മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ ഏഴ് കിലോമീറ്റര്‍ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണ്.