പ്രശസ്ത സീരിയൽ സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് മരണം. കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു.
നാടകരംഗത്തൂടെ സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ പൗർണമിതിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
