ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന സൂചനകളുമായി വിജയുടെ ലിയോയെ കുറിച്ച് ഒരു പ്രതികരണം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ ലളിത് കുമാര്‍ ആണ് പ്രതികരണം പുറത്തു വിട്ടിരിക്കുന്നത്. ആദ്യ പകുതി ഞാൻ കണ്ടു. വളരെ ഗംഭീരമായി അത് വന്നിരിക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍ അറിയിച്ചത്. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. കൂടാതെ ആക്ഷനാണ് ലിയോയില്‍ പ്രാധാന്യമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇക്കാര്യം നടൻ ബാബു ആന്റണി സ്ഥിരീകരിച്ചിരുന്നു.ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’ എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും നടൻ ബാബു ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിയോയിലേതായി പുറത്തുവിട്ട നാ റാഡി ഗാനത്തിന്റെ വീഡിയോ വലിയ ഹിറ്റാകുകയും ചെയ്തിരുന്നു.ഇതിനു പുറമേ ഒരു ഗാനം കൂടി മാത്രമേ ലിയോയിലുണ്ടാകൂ എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. പിന്നെ ലിയോയുടെ തീം മ്യൂസിക്കും. ഇതുസംബന്ധിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
