മുക്കം:തിരുവമ്പാടി ഇരുമ്പകം സ്വദേശി പുത്തൻ പുരയ്ക്കൽ ചന്ദ്രന്റെ (65 വയസ്സ്)തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരാറുപണിക്കാരനായ ചന്ദ്രനെ കാണാതയത്. കരാർ പണിക്കിടെ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ചന്ദ്രൻ നടത്തിയ വസ്തു വിൽപ്പന സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്. ആനക്കാം പൊയിൽ ഭാ​ഗത്ത് ഉണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും കുന്ദമം​ഗംലം സ്വദേശിക്ക് ചന്ദ്രൻ വിൽപ്പന നടത്തിയിരുന്നു. എന്നാൽ ഇതിന്റെ പണം തരാതെ വസ്തു വാങ്ങിയ ആൾ കബളിപ്പിച്ചു എന്നും കാണാതായ ചന്ദ്രന്റെ മകൻ പറയുന്നു. കഴിഞ്ഞ ദിവസം വസ്തു വാങ്ങിയ ആൾ വീട്ടിൽ വന്ന് ചന്ദ്രനെ കണ്ടിരുന്നു. ഒക്ടോബർ അഞ്ചിന് പണം മുഴുവൻ നൽകാം എന്നു പറഞ്ഞെങ്കിലും പണം നൽകിയിട്ടില്ല. ഇതിന്റെ പിറ്റേ ദിവസം മുതലാണ് പിതാവിനെ കാണാതായതെന്നും മകൻ പറയുന്നു. ചന്ദ്രന് മാനസിക പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്നും കുടുംബാം​ഗങ്ങൾ വ്യക്തമാക്കി. ചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ‌ചന്ദ്രനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 91 88487 81533 എന്ന നമ്പറിലോ വിവരം അറിയിക്കണം എന്നും കുടുംബം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *