വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹത്തിന് മുൻപായി നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രങ്ങൾ ഷെയർ ചെയ്തത്.
ഐവറി കളർ ലെഹങ്കയിൽ കത്രീന സുന്ദരിയായപ്പോൾ വെള്ള നിറത്തിലുള്ള കുർത്തയും പിങ്ക് ദുപ്പട്ടയുമണിഞ്ഞാണ് വിക്കി ചടങ്ങുകളിൽ പങ്കെടുത്തത്. സന്തോഷത്താൽ ചിരിക്കുന്ന കത്രീനയെയും വിക്കിയെയുമാണ് ഹൽദി ചിത്രങ്ങളിൽ കാണാനാവുക.
ഡിസംബർ 9നായിരുന്നു വിക്കിയും കത്രീനയും വിവാഹിതരായത്. രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായ ഇരുവരുടെയും വിവാഹം ജയ്പൂരിലെ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വൻ സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു നടന്നത്. ചടങ്ങിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.