കോൺഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധ മാധ്യമങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം.

വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സീറ്റു ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നും എന്‍സിപിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍സിപി വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത് എന്നായിരുന്നു മറുപടി. പിസി ജോര്‍ജ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *