വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഇരുവരും ഹാജരായത്.പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.
‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം പകർപ്പവകാശം ലംഘിച്ചെന്ന കേസില്‍ കാന്താരയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രിംകോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *