കേരള പിഎസ്സിയുടെ എഞ്ചിനീയറിങ് ഇൻസ്‌ട്രക്റ്റർ ഗ്രേഡിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ രണ്ട് ലിസ്റ്റുകളിൽ ഒന്നാം റാങ്ക് നേടി ഫാബി എ കെ. നിലവിൽ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ചെയ്യുന്ന ഫാബിയുടെ അപൂർവ്വ നോട്ടത്തിൽ ആദരവുമായി വനിത ലീഗ് എത്തി ചേർന്നു.മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കൗലത്,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്,സെക്രട്ടറി ഫാത്തിമ ജെസ്‌ലി, ട്രെഷരാർ ശംസദാ, ഭാരവാഹികൾ ആയ ശ്രീബ, ആഷിഫാ തുടങ്ങിയവർ ചേർന്ന് മൊമെന്റോ നൽകി ഫാബിയ ആദരിച്ചു. കുന്ദമംഗലം സ്വദേശിയും ഗസൽ സംവിധായകനുമായ പി പി അബ്ദുൽഖാദരിന്റെയും റിട്ടയെട് ടീച്ചർ അരിയിൽ ആയിഷയുടെയും മകളായ ഫാബി ടി കെ എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ ജെസിൻ റഹ്മാന്റെ ഭാര്യയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *