ഇടുക്കിൽ തീരാ തലവേദനയായി വന്യജീവികളുടെ ആക്രമണം. ഒരിടവേളയ്ക്ക് ശേഷം പന്നിയാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷൻകട പൊളിച്ചത്. ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പൻ റേഷൻ കട ആക്രമിച്ചത്.രാവിലെ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻ കട ആക്രമിച്ചത് കാണുന്നത്. തുടർന്ന് വിവരം കടയുടമയേയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. പന്ത്രണ്ട് തവണയോളമാണ് അരിക്കിമ്പൻ പന്നിയാറിലെ റേഷൻകട ആക്രമിച്ചത്. അരിക്കൊമ്പന്‍റെ ആക്രമണം പതിവായതോടെ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നിരുന്നു. ഇതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റിയത്. പിന്നീട് ഹാരിസൺ മലയാളം കമ്പിനിയാണ് റേഷൻ കട പുതുക്കി പണിതത്.വനംവകുപ്പ് റേഷൻകടയ്ക്ക് ചുറ്റും ഫെൻസിങ് സ്ഥാപിക്കുകയും ചെയ്തിരുന്നു. റേഷൻ വിതരണവും സഗമമായി നടക്കുകയായിരുന്നു. ഇതിനിടെയിലാണ് ചക്ക കൊമ്പന്‍റെ ആക്രമണം. റേഷൻ കടയോട് ചേർന്നുള്ള ക്ഷേത്രത്തിലെ കൊടിമരം ഫെൻസിങ്ങിലേക്ക് ചവിട്ടിവീഴ്ത്തി ഫെൻസിങ് തകർത്താണ് ആന അകത്ത് കയറിയത്. കടയുടെ ചുമർ തകർത്ത ശേഷം നാല് ചാക്കളം അരി വലിച്ച് പുറത്തിടുകയും രണ്ട് ചാക്ക് അരി തിന്നുകയും ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചക്ക കൊമ്പനെ കൊണ്ട് പൊറുതി മുട്ടിയെന്ന് നാട്ടുകാർ പറയുന്നു. ചക്ക കൊമ്പൻ മദപ്പാടിലായതിനാലാണ് ആക്രമണം കൂടിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
