തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശ വിഷയം നിയമസഭയില്‍. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ.കെ.എം അഷറഫ് സഭയില്‍ പറഞ്ഞു. പി.സി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയത്. പൊലീസ് വിചാരിച്ചാല്‍ പി.സി ജോര്‍ജിനെ ചങ്ങലയ്ക്കിടാന്‍ കഴിയില്ലേയെന്നും എ.കെ.എം അഷറഫ് ചോദിച്ചു.

വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെയാണ് എ.കെ.എം അഷറഫ് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പി.സി ജോര്‍ജിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് എന്താണ് മടിയെന്ന് അഷറഫ് ചോദിച്ചു. ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത് മനസില്ലാമനസോടെയാണ്.

പി.സി ജോര്‍ജിനെ ചങ്ങലയ്ക്കിടാന്‍ കഴിയില്ലേ? കര്‍ണാടക സര്‍ക്കാര്‍ ഇത്തരം നിരവധിയാളുകളെ തുറുങ്കിലടച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയിട്ടും പി.സി ജോര്‍ജിനെ തൊടാന്‍ പൊലീസ് തയാറാകുന്നില്ലെന്നും എ.കെ.എം അഷറഫ് ചൂണ്ടിക്കാട്ടി. വിമര്‍ശനത്തിന് മന്ത്രിമാര്‍ ആരും മറുപടി നല്‍കിയില്ല

Leave a Reply

Your email address will not be published. Required fields are marked *