സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനെ’ വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി സുപ്രീംകോടതി.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ഒറ്റക്കൊമ്പന്‍ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സമര്‍പ്പിച്ച പകര്‍പ്പവകാശ കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഒറ്റക്കൊമ്പന്റെ നിര്‍മ്മാതാക്കളോട് കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നോ കടുവ എന്നോ പേരിലുള്ള തിരക്കഥയുടെ നിര്‍മ്മാണ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രസ്തുത സിനിമ നിര്‍മ്മിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട ജില്ലാ കോടതിയുടെ തീരുമാനം 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ.

Leave a Reply

Your email address will not be published. Required fields are marked *