തെന്നിന്ത്യൻ സിനിമാആസ്വാദകരിൽ ഉത്സവാവേശം തീർത്ത രാജ മൗലി ചിത്രം ആർ ആർ ആർ ആയിരം കോടി ക്ലബിൽ . 650 കോടി മുടക്കി ഒരുക്കിയ ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോളാണ് ആയിരം കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്.

അതെ സമയം മെയ് 20 ന് ചിത്രത്തിന്റെ ഓ ടി ടി റിലീസും ഉണ്ടാകും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ പതിപ്പുകൾ സീ 5 ലും ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയും റിലീസ് ചെയ്യുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.

മാർച്ച് 25 ന് റിലീസായ ആർ ആർ ആർ വൻ ജനശ്രദ്ധയാണ് നേടിയത്. ബഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടുള്ള രാജ മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആർ ആർ ആർ.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചു.

അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *