ന്യൂഡല്‍ഹി: പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാംമാണ് (25) മരിച്ചത്. ആര്‍എസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് 10 ന് പുലര്‍ച്ചെ നടന്ന ഷെല്ലാക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു.

ദീപകിന്റെ മരണത്തില്‍ ബി.എസ്.എഫ് ജമ്മു അനുശോചനം അറിയിച്ചു. ‘മെയ് 10 ന് ജമ്മു ജില്ലയിലെ ആര്‍.എസ്. പുര പ്രദേശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകള്‍ ഏല്‍ക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.. ബി.എസ്.എഫ് ജമ്മു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *